accident – malappuram – four people died

കോട്ടയ്ക്കല്‍: മലപ്പുറത്ത് ലോറിയും ഇന്നോവ കാറും കൂട്ടയിടിച്ച് നാലുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ചൊക്ലി സ്വദേശികളായ ഷംസീര്‍, പര്‍വീസ്, നൗഫല്‍, ഷംസീര്‍ എന്നിവരാണ് മരിച്ചത്.

കോട്ടയ്ക്കല്‍ പാലച്ചിറമാടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നര്‍ ലോറിയുടെഅമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥിരംഅപകടം നടക്കുന്ന സ്ഥലമാണിത്.

Top