വാഹനാപകടം, ബിജെപി നേതാവിന്റെ മകനടക്കം ഏഴ് മരണം

മഹാരാഷ്ട്ര: വാഹനാപകടത്തില്‍ ബിജെപി നേതാവിന്റെ മകനടക്കം ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മഹാരാഷ്ടയിലെ സെല്‍സുരയിലാണ് അപകടം നടന്നത്.

ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Top