വാഹനാപകടം: മഹാരാഷ്ട്രയിലെ പൂനയില്‍ ഒമ്പത് പേര്‍ മരിച്ചു

പൂന: വാഹനാപകടത്തില്‍ മഹാരാഷ്ട്രയിലെ പൂനയില്‍ ഒമ്പത് പേര്‍ മരിച്ചു.കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

മരിച്ച ഒമ്പത് പേരും കാറില്‍ യാത്ര ചെയ്തവരാണ്. പൂന യവാത് സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പൂന-സോളാപുര്‍ ദേശീയപാതയില്‍ കടാംവസ്തിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്.

Top