ഓട്ടോയ്ക്ക് പിന്നില്‍ ഇന്‍സുലേറ്റ് ലോറി ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

അരൂര്‍: അരൂരില്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇന്‍സുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ എറണാകുളം നെല്ലിമറ്റം ചെറുപിള്ളിയില്‍ രമേശന്‍ (39), ഭാര്യ ശശികല (37), മകന്‍ കാര്‍ത്തിക് (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ മരട് ലെയ്ക് ഷോര്‍ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും എരമല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ആന്ധ്രയില്‍ നിന്ന് ചെമ്മീനുമായി എത്തിയ ലോറി ചെമ്മീന്‍ ഇറക്കി തിരിച്ച് ആന്ധ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അരൂര്‍ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയും ചെയ്തു.

Top