ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ദേശീയപാതയില്‍ കോരാണിക്ക് സമീപം 8ആം മൈലിലാണ് അപകടമുണ്ടായത്. കാര്‍ഗോ കയറ്റിവന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ലോറിയ്ക്ക് തീപിടിച്ചു.

രാവിലെ 8.15 ഓടെയായിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്ന് ഓവര്‍ടേക്ക് ചെയ്ത മറ്റൊരു വാഹനം ബൈക്കിലിടിച്ച് ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ലോറിക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരെപ്പറ്റിയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

 

Top