വാഹനാപകടം: വയനാട് ചുണ്ടേലില്‍ ഒരാള്‍ മരിച്ചു

വൈത്തിരി: ദേശീയ പാതയില്‍ ചുണ്ടേല്‍ ചേലോട് എസ്റ്റേറ്റിന് സമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുല്‍പള്ളി സ്വദേശി വാടാനക്കവല മട്ടേലാലിക്കല്‍ സെബാസ്റ്റ്യന്‍ (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ലീലാമ്മ, സീഡീഷ്, നിഖില്‍ എന്നിവരെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ടിപ്പറിലിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗത തടസമുണ്ടായി.

Top