യുപിയില്‍ ടാങ്കര്‍ ലോറിയും ട്രെയിനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

ACCIDENT

ലക്നോ: യുപിയില്‍ ലെവല്‍ക്രോസില്‍ ടാങ്കര്‍ ലോറിയും ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ബറേലിയിലെ ഫരിദ്പുരിലായിരുന്നു സംഭവം. തുറന്നുകിടന്ന ലെവല്‍ക്രോസിലൂടെ ടാങ്കര്‍ മറുവശംകടക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ലക്നൗവില്‍ നിന്നും മീററ്റിലേക്കു പോകുകയായിരുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top