ഉഗാണ്ടയില്‍ വാഹനാപകടം: 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു

accident

കംപാല: ഉഗാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു. കംപാലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി കിയാന്‍ഡോഗോയിലാണ് സംഭവം. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ലൈറ്റില്ലാതെ വന്ന ട്രാക്ടറാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

Top