തിരുവനന്തപുരത്ത് ഇരുചക്ര വാഹനമിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പാറശാല: തിരുവനന്തപുരം കളിയിക്കാവിളയില്‍ ഇരുചക്ര വാഹനമിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു.ഉദിയന്‍കുളങ്ങരക്ക് സമീപം വ്‌ലാത്താങ്കര കാഞ്ഞിരം മുട്ടുകടവ് സുകുമാരന്റെ മകന്‍ സുധീര്‍ (32), വ്‌ലാത്താങ്കര പെരിയ വീട്ടില്‍ തങ്കയ്യന്റെ മകന്‍ ബിജു എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ആറോടെ കളിയിക്കാവിള പിപിഎം ജംഗ്ഷന് സമീപമാണ് സംഭവം. മാര്‍ത്താണ്ഡം ദിശയിലേക്കു പോവുകയായിരുന്ന ഇരുചക്ര വാഹനത്തെ അതെ ദിശയില്‍ പോയ മറ്റൊരു ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റു രണ്ടു ഇരുചക്ര വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബിജു സംഭവ സ്ഥലത്തും സുധീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

Top