സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. എറണാകുളം ചമ്പക്കരയിലെ ‘സൂര്യസരസ്സ്’ എന്ന സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയ്‌ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തില്‍. ആയുര്‍വേദ കേന്ദ്രത്തിലെ തെറാപ്പിസ്റ്റായ സോന, ഒഡീഷ സ്വദേശിനി പ്രീത്യുഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും കൈക്കും പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ഒരു വര്‍ഷം മുന്‍പാണ് ലിഫ്റ്റ് സ്ഥാപിച്ചത്. അപകടം നടന്ന ലിഫ്റ്റിന് ലൈസന്‍സ് ഇല്ലായിരുന്നു. നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്നാണ് ലൈസന്‍സ് അപേക്ഷ നിരസിച്ചത്. കൂടാതെ അപാകത പരിഹരിച്ച് വീണ്ടും അപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ ലിഫ്റ്റ് കേന്ദ്രത്തില്‍ ഉപയോഗിച്ചിരുന്നു. സംഭവത്തില്‍ ആയുര്‍വേദ കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുക്കും.

Top