Accident in nigeria

ലഗോസ്: വടക്കന്‍ നൈജീരിയയിലെ ബൗച്ചി-ജോസ് ഹൈവേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 യാത്രക്കാര്‍ മരിച്ചു. ബുസായെ ഗ്രാമത്തിനു സമീപം തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

അബുജയില്‍ നിന്നു വരികയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. പാഞ്ഞെടുത്ത ട്രക്ക് ബസില്‍ വന്നിടിക്കുകയായിരുന്നു. ട്രക്ക് ഇടിച്ച ശേഷം ബസിനു തീപിടിച്ചതാണ് അപകടത്തിന്റെ ആഴം കൂട്ടിയത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Top