കൊല്ലത്ത് കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്തു കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. പരിക്കു പറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മഴ ഉണ്ടായതിനാല്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Top