കര്‍ണാടകയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

accident

മംഗളൂരു: കര്‍ണാടകയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു, മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വെല്ലൂര്‍ ജില്ലയിലെ അമ്ബൂര്‍ ടൗണ്‍ സ്വദേശികളായ തൗസീഫ് അഹ്മദ്(24), സദ്ദാം ഹുസൈന്‍(22), സദ്ദാം(21), ശഹ്‌റൂഖ(20) എന്നിവര്‍ സംഭവ സ്ഥലത്തും ആസിഫ്(21) ചിത്രദുര്‍ഗ്ഗ ആശുപത്രിയിലുമാണ് മരിച്ചത്.

ഗോവയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ടൊയോട ക്വാളിസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ചിത്രദുര്‍ഗ്ഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം നടന്നത്. ഹിരിയൂര്‍ പൊലീസ് കേസെടുത്തു.

Top