കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

ACCIDENT

ബംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു.

ജോയദ്​ ജേക്കബ്​, ദിവ്യ, നികിത്​, ജീന എന്നിവരാണ്​ മരിച്ചത്​. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്.

ട്രക്കിന്റെ അമിത വേഗതയാണ്​ അപകട കാരണമെന്ന്​ കരുതുന്നു. നാലുപേരും സംഭവ സ്​ഥലത്തു തന്നെ മരിച്ചതായാണ്​ വിവരം.

Top