കെഎസ്ആര്‍ടിസി ബസും അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസും അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെംപോ ട്രാവലറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുമായാണ് ടെംപോ ട്രാവലര്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ പകുതിയോളം ഭാഗം പൂര്‍ണമായും തകര്‍ന്നു.

വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മന്ത്രി വി എസ് സുനില്‍കുമാറും പരിസരത്തുണ്ടായിരുന്നു. അദ്ദേഹവും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top