ചൈനയില്‍ ട്രെയിന്‍ തുരങ്കത്തിലേക്ക് ഇടിച്ചുകയറി അപകടം, 36 പേര്‍ മരിച്ചു

ബെയിജിംഗ്: ചൈനയില്‍ ട്രെയിന്‍ തുരങ്കത്തിലേക്ക് ഇടിച്ചു കയറി അപകടം.

അപകടത്തില്‍ 36 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഷാന്‍ഷി പ്രവിശ്യയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെഗ്ഡുലുയോയാംഗ് പാതയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top