ഭര്‍ത്താവിന്റെ അശ്രദ്ധ, നവവധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

accident

ഷാര്‍ജ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭര്‍ത്താവിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങ് കാരണം ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവും ഷാര്‍ജയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ ഹുയാം (25) എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലാഫിനൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ജലാഫ് അല്‍ ഖ്വാസമി ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്നും എമിറേറ്റ്‌സ് റോഡിലൂടെ തിരികെ വരുമ്പോള്‍ വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് ട്രാഫിക് നിയമം തെറ്റിച്ചു. പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ട്രക്ക് വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞുവെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ പറഞ്ഞു.

റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ദിബ്ബ അല്‍ ഫുജൈറയിലെ ആളുകള്‍. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ യുവതിയ്ക്ക് അനുശോചനം അറിയിക്കാന്‍ എത്തി.

Top