കോഴിക്കോട് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു

ACCIDENT

കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപ്പാസിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു.

കിനാലൂർ സ്വദേശി വൈഷ്‌ണവ്,​ ബാലുശേരി സ്വദേശി വിപിൻ ദാസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30ഓടെയായിരുന്നു അപകടം.

ബൈക്ക് യാത്രക്കാരെ ഇടിച്ച വാഹനം നിറുത്താതെ പോവുകയായിരുന്നു. വാഹനം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top