കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ മരിച്ചു

-accident

കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ചീക്കിലോട് സ്വദേശി കൃഷ്ണ(54)നാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്.

വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് പള്ളിക്ക് സമീപത്തുവച്ചായിരുന്നു അപകടം.

Top