കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

acci

കോഴിക്കോട് : രാമനാട്ടുകര ബൈപാസില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരൂര്‍ മീനടത്തൂര്‍ സൈനുദ്ദീന്‍, വരിക്കോളില്‍ നബീസ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് നിന്നും മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞടക്കം ഏഴു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

Top