പിക് അപ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പഞ്ചറായ പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റിയിട്ടുകൊണ്ടിരിക്കെ ഇവര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയായിരുന്നു അപകടം.

പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജു. പട്ടണക്കാട് സ്വദേശി മോഴികാട്ട് വാസുദേവന്‍ (58) എന്നിവരാണ് മരിച്ചത്.

വാസുദേവന്‍ എത്തിയ സൈക്കിള്‍ സമീപത്തുണ്ട്. പഞ്ചറായ വാഹനത്തിന്റെ ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ വ്യക്തിയാണ് മരിച്ച വാസുദേവന്‍.

Top