തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; പതിനഞ്ച് പേര്‍ മരിച്ചു

accident

ഹൈദരാബാദ്: തെലങ്കാനയിലെ യാദാരി ജില്ലയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 കര്‍ഷക തൊഴിലാളികളായ സ്ത്രീകളും ഒരു ആണ്‍കുട്ടിയും മരിച്ചു. പതിനഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കര്‍ഷക തൊഴിലാളികള്‍ ട്രാക്ടറില്‍ സമീപത്തെ കൃഷിയിടങ്ങളിലേക്കു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വെലിഗോണ്ടയിലെ മുസി കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്.

എതിര്‍ദിശയില്‍ നിന്നു വന്ന വാഹനവുമായി കൂട്ടിമുട്ടാതിരിക്കാന്‍ വെട്ടിത്തിരിച്ചതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്കു നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും റവന്യൂ ജീവനക്കാരും പൊലീസും ചേര്‍ന്നാണ് കനാലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. സംസ്ഥാന ഊര്‍ജമന്ത്രി ജഗദീഷ് റെഡ്ഡി അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

Top