അഹമ്മദാബാദില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടം; പത്ത് പേര്‍ കുടുങ്ങി കിടക്കുന്നു

building

അഹമ്മദാബാദ്: അഹമ്മദാബാദില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നു. കെട്ടിടത്തില്‍ നിന്നും നാല് പേരെ രക്ഷപ്പെടുത്തി. 20 വര്‍ഷം മുമ്പ് സര്‍ക്കാരിന്റെ ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച രണ്ട് നാല് നില കെട്ടിടങ്ങളുടെ രണ്ട് ബ്‌ളോക്കുകളാണ് ഞായറാഴ്ച രാത്രിയോടെ തകര്‍ന്നത്.

കാലപ്പഴക്കമുള്ള കെട്ടിടം ഏത് സമയത്തും തകരാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്നൂറോളം താമസക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, താമസക്കാരില്‍ ചിലര്‍ കെട്ടിടത്തിലേക്ക് മടങ്ങി വന്നിരുന്നു. അതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ദുരന്തനിവാരണ സേന ശ്രമിച്ചു വരികയാണ്.

Top