ബിഹാറില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയ നാലു പേര്‍ റോഡപകടത്തില്‍ മരിച്ചു

-accident

പാറ്റ്‌ന: ബിഹാറിലെ ഗൗരിചക്കിലെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയ നാലു പേര്‍ റോഡപകടത്തില്‍ മരിച്ചു. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടന്നതിനു പിന്നാലെ പ്രദേശവാസികള്‍ ബസ് കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top