തലസ്ഥാന നഗരിയില്‍ വീണ്ടും അപകടം; മദ്യപിച്ച് വാഹനം ഓടിച്ച ഡോക്ടര്‍റുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും മദ്യപിച്ച് വാഹനം ഓടിച്ച് അപകടം. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയാണ് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചത്. ഇയാളുടെ ഹരിയാന രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പെട്ടത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ നിസാരമായി പരിക്കേറ്റ ഡോക്ടറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകി. ഇത് അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

Top