പെരുമ്പാവൂരില്‍ ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാള്‍ മരിച്ചു

death-hand

പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാള്‍ മരിച്ചു. പെരുമ്പാവൂരിന് സമീപം വെങ്ങോലയിലാണ് അപകടം ഉണ്ടായത്. ഹനീഫ് എന്നയാളാണ് അപകടത്തില്‍ മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി കമ്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച്‌ തന്നെ ഇയാള്‍ മരിച്ചു.

Top