സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു

accident

പാലക്കാട്: പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു.

അപകടത്തില്‍ കൊഴിഞ്ഞാമ്പാറ കോഴിപ്പതി നീലംകാച്ചി വീട്ടില്‍ പ്രിന്‍സ് വില്യംസ് (22) ആണ് മരിച്ചത്. ഒറ്റപ്പാലം പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്. പ്രിന്‍സ് സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top