കോഴിക്കോട് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

deadbody

കോഴിക്കോട് : കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ റബര്‍ വ്യാപാരി ജോണ്‍ ജോസഫാണ് മരിച്ചത്. 68 വയസ്സായിരുന്നു.

രണ്ടാഴ്ച മുമ്പ് വെസ്റ്റ് പുതുപ്പാടിയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജോൺ ജോസഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതുപ്പാടിയില്‍ സംസ്കരിക്കും.

Top