കനേഡിയന്‍ ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 14 താരങ്ങള്‍ മരിച്ചു

team died

ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 താരങ്ങള്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങള്‍ അപകടത്തില്‍ പെട്ടത് ടിസ്‌ഡേലിന് സമീപമാണ്.

28 പേര്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.

Top