കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു : വേളാങ്കണ്ണിയിലേക്ക് പോയ മലയാളി ദമ്പതികള്‍ മരിച്ചു

പുതുക്കോട്ട : തമിഴ്‌നാട് പുതുക്കോട്ടയില്‍ വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

ഇവരുടെ മക്കളായ കെവിന്‍, നിവിന്‍ എന്നിവരെ പരുക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Top