കോയമ്പത്തൂരില്‍ വാഹനാപകടം; ഏഴുപേര്‍ മരിച്ചു

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Top