വാഹനാപകടം; ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം നടന്നത്. ആലപ്പുഴ കളപ്പുര ജംഗ്ഷനിലെ റോഡില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ കെഎല്‍ 40 എ 1064 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്.

മരിച്ച ഒരാളുടെ പേര് അജിത്ത് ബാബു എന്നാണ്. മുന്നില്‍ പോവുകയായിരുന്ന ലോറി ബ്രേക്കിട്ടപ്പോള്‍ ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നെന്നും പിന്നാലെ വന്ന ബസും ബൈക്കില്‍ വന്നവരെ ഇടിച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്നാണ് പറയുന്നത്.

Top