ചിറ്റൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 34 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 34 പേര്‍ക്ക് പരിക്ക്. കല്യാണ പേട്ടയില്‍ നിന്നും പാലക്കാട് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.

കോരിയാര്‍ ചള്ളയിലാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂള്‍ സമയമായതിനാല്‍ ബസില്‍ കൂടുതലും വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 12 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ ചിറ്റൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഫയര്‍ ഫോഴ്‌സും പോലീസും സമീപവാസികളും ചേര്‍ന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോഡിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്.

Top