കൊല്ലം ബൈപ്പാസില്‍ വാഹനാപകടം; കാറിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു

accident

കൊല്ലം: കൊല്ലം കല്ലുന്താഴത്ത് ആംബുലന്‍സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സില്‍ കൊച്ചിയിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ അതിവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആംബുലന്‍സിന്റെ ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് കാറിടിച്ചതാണ് തീപിക്കാന്‍ കാരണമായത്. തീപിടിച്ച ഉടന്‍തന്നെ ട്രൈവര്‍ രോഗി ഉള്‍പ്പൈയുള്ളവരെ രക്ഷപ്പെുത്തിയത് വലിയ ദുരന്തം ഒഴിവാക്കി. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപതരികളില്‍ പ്രവേശിപ്പിച്ചു.

Top