സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പോസ്റ്റില്‍ ഇടിച്ചു;വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ : കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പോസ്റ്റില്‍ ഇടിച്ചു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല.

പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിന് ഒടിവുപറ്റിയ ഒരു വിദ്യാര്‍ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Top