റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ലോറി ഇടിച്ച് മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ലോറി ഇടിച്ച് മരിച്ചു. യുവാവിനെ ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോയി. അമ്ബലപ്പുഴ കോമന മാത്തേല്‍ വീട്ടില്‍ ശശി-അജിത ദമ്പതികളുടെ മകന്‍ ശിവപ്രസാദ്(23) ആണ് മരിച്ചത്.

അമ്പലപ്പുഴ ഫെഡറല്‍ ബാങ്ക് എറ്റിഎമ്മിന് സമീപം ഇന്ന് രാവിലെ ആറ് മണിക്ക് ശേഷം ജിമ്മില്‍ പോയ ശിവ പ്രസാദ് നടന്നു പോകുമ്പോാള്‍ പിന്നില്‍ നിന്ന് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. വളഞ്ഞ വഴി ഹക്കീനാ ഹാര്‍ഡ്വേഴ്‌സിലെ ജിവനക്കാരനായിരുന്ന ശിവ പ്രസാദ്. അമ്മയും സഹോദരിയുമുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു.

മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിസിടിവിയുടെ സഹായത്തോടെ ലോറി കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു.

Top