മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ബൈക്കപകടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലില്‍ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകന്‍ സുഹൈല്‍ (14) ആണ് മരണപ്പെട്ടത്.

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പിന്നിലിരുന്ന സുഹൈല്‍ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു.

എ ആര്‍ നഗര്‍ ചെണ്ടപുറായ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സുഹൈല്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top