ടാറ്റാ സ്‌കൈ ബിംഗ്; അധിക ചാര്‍ജില്ലാതെ പ്രീമിയം ZEE5 കണ്ടന്റുകള്‍ ഇനി ആസ്വദിക്കാം

ടാറ്റ സ്‌കൈ ബിംഗ് ഉപയോക്താക്കള്‍ക്ക് ഇനി ZEE5 പ്രീമിയം കണ്ടന്റുകള്‍ സൗജന്യമായി ലഭിക്കും. ഇതിനായി ടാറ്റ സ്‌കൈ ZEE5മായി കരാറിലെത്തി. ഇതിലൂടെ ടാറ്റ സ്‌കൈ ഉപയോക്താക്കള്‍ക്ക് ഹോട്ട്സ്റ്റാര്‍, സണ്‍ എന്‍എക്‌സ്ടി, ഹംഗാമ പ്ലേ തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള കണ്ടന്റുകള്‍ കാണാന്‍ കഴിയും.

ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് ടാറ്റ സ്‌കൈ എഡിഷന്‍ വഴി പ്രവര്‍ത്തിക്കുന്ന ടാറ്റാ സ്‌കൈയുടെ ഒരു അപ്ലിക്കേഷന്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് ടാറ്റ സ്‌കൈ ബിംഗ്. ഉപയോക്താക്കള്‍ പ്രതിമാസം 249 രൂപയാണ് ഇതിനുവേണ്ടി നല്‍കേണ്ടി വരുന്നത്. ഇതില്‍ ഒടിടി സ്ട്രീമിംഗ് സേവനങ്ങളുടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.

ടാറ്റ സ്‌കൈ ബിംഗ് സബ്‌സ്‌ക്രിപ്ഷനില്‍ ഇപ്പോള്‍ പ്രീമിയം ZEE5 കണ്ടന്റുകളും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് 1,00,000+ മണിക്കൂര്‍ കണ്ടന്റുകള്‍ ആസ്വദിക്കാന്‍ കഴിയും. കമ്പനി പറയുന്നതനുസരിച്ച് ഈ കണ്ടന്റുകള്‍ 12 ഭാഷകളില്‍ ലഭ്യമാകും.

ഉപയോക്താക്കളെ സംബന്ധിച്ച് മികച്ച വിഷ്വല്‍ കണ്ടന്റ് അനുഭവം തന്നെ ഈ പുതിയ പദ്ധതിയിലൂടെ ലഭ്യമാകും. കൂടാതെ, ടാറ്റ സ്‌കൈയില്‍ നിന്നുള്ള സേവനം ഉപയോക്താക്കള്‍ക്ക് സൗജന്യ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.

Top