അയോധ്യ കേസ്; പുനപരിശോധന ഹര്‍ജിയുമായി 40 സാമൂഹ്യപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി 40 സാമൂഹ്യപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇര്‍ഫാന്‍ ഹബീബ്, പ്രഭാത് പട്‌നായിക് എന്നിവരുള്‍പ്പെടെ 40 പ്രമുഖ അക്കാഡമീഷ്യന്‍മാരും സാമൂഹ്യപ്രവര്‍ത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന് ഇവര്‍ പറയുന്നു. അയോധ്യ രാമന്റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നവംബര്‍ 9ന് പുറപ്പെടുവിച്ച വിധിയില്‍ അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനായി കൈമാറാനും, മുസ്ലീം വിഭാഗങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ 5 ഏക്കര്‍ നല്‍കാനുമാണ് പരമോന്നത കോടതി വിധിച്ചകത്. ബാബറി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുവിശ്വാസ പ്രകാരം രാമന്‍ ജനിച്ച മണ്ണാണെന്നാണ് വിശ്വാസം.

Top