അക്കാദിമക നിലവാര വിവാദം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

തൃശ്ശൂര്‍: കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ അക്കാദിമക നിലവാരം മോശമാണെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാര്‍ത്തയില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.രണ്ടു മാസം മുമ്പ് നടന്ന അധ്യാപകരുടെ ശില്‍പശാലയില്‍ നടന്ന സംഭവത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത്തരം ശില്‍പശാലയില്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരും. അത് രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കോടെയാണ്’. ഇത്തരത്തിലുളള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്നും മന്ത്രി ചോദിച്ചു.

ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.ഇക്കാര്യത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി കയ്പമംഗലത്ത് നവകേരള സദസ്സില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.

 

Top