ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ തിരികെ കൊണ്ടുവരുമെന്ന് എ സി മൊയ്തീന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്നു പുറത്തായവര്‍ക്ക് ആശ്വാസവുമായി മന്ത്രി എ സി മൊയ്തീന്‍. പട്ടികയില്‍ നിന്ന് പുറത്തായവരെ പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

അര്‍ഹതയുണ്ടായിട്ടും ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുളള പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യം നഷ്ടമായവര്‍ പരാതി നല്‍കാതെ തന്നെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു പദ്ധതിയുടെ ഭാഗമാക്കും. പട്ടികയില്‍ നിന്നു പുറത്താക്കിയ കാലയളവിലുളള കുടിശിക കൂടി എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ദുരിത്വാശ്വാസ ക്യാംപുകളിലടക്കം 59000 പേര്‍ മരിച്ചുവെന്നും സ്വന്തമായി വാഹനമുണ്ടെന്നുമുളള പേരില്‍ പട്ടികയില്‍ നിന്നു പുറത്തായത്. പദ്ധതിയില്‍ നിന്നു പുറത്താക്കിയവര്‍ക്കു വേണ്ടി തദ്ദേശസ്ഥാപനങ്ങള്‍ തോറും അദാലത്തു സംഘടിപ്പിക്കണമെന്നുളള ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.

Top