തന്റെ ബന്ധു കരുവന്നൂര്‍ ബാങ്കില്‍ ഇല്ലെന്ന് എ.സി മൊയ്തീന്‍

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ തന്റെ ബന്ധുവിന് പങ്കുണ്ടെന്ന കെ. സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മുന്‍ മന്ത്രി എ.സി മൊയ്തീന്‍. തന്റെ ഒരു ബന്ധുവും കരുവന്നൂര്‍ ബാങ്കില്‍ ഇല്ല. ആരോപണം ഉന്നയിക്കുന്നവര്‍ ബന്ധുവിന്റെ പേരും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ കടുത്ത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മൊയ്തീന്‍ പറഞ്ഞു.

ബി.ജെ.പി കാടടച്ചു വെടിവെക്കുകയാണ്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമിനെ അറിയില്ല. ഏതെങ്കിലും പരിപാടിയില്‍ വെച്ച് കണ്ടോ എന്ന് അറിയില്ലെന്നും മൊയ്തീന്‍ പറഞ്ഞു.

Top