വെള്ളക്കെട്ട്: ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയിലും നടപ്പിലാക്കുമെന്ന്…

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

കനാലുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കും പദ്ധതിക്കു വേണ്ടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട് നല്‍കുമെന്നും മാര്‍ച്ച് മാസത്തിനകം എല്ലാം നടപ്പിലാക്കുമെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

കേരളത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കൊച്ചിയിലെ വെള്ളക്കെട്ട്. അതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കും. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ എറണാകുളം ജില്ലാ കളക്ടറും കൊച്ചി മേയറും സഹകരണവകുപ്പ് മന്ത്രി, തദ്ദേശഭരണ സെക്രട്ടറി തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുത്തു.

Top