മാലിന്യ നിര്‍മാര്‍ജനം വിപുലമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍

തിരുവനന്തപുരം: പ്രളയമാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. മാലിന്യങ്ങള്‍ നീക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ഏജന്‍സികളെ പങ്കെടുപ്പിക്കും. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒരാഴ്ച കൊണ്ട് വിവിധ മാലിന്യങ്ങള്‍ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇത് സംബന്ധിച്ച്‌ ലോക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

പുനരുദ്ധാരണ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.

Top