എസി മിലാന് പുതിയ ചലഞ്ച്; ടോപ്പ് ഫോര്‍ അല്ലെങ്കില്‍ ഗട്ടൂസോയുടെ പരിശീലക സ്ഥാനം തെറിക്കും

സി മിലാന് പുതിയ ചലഞ്ച്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലെങ്കില്‍ എ.സി മിലാന്‍ പരിശീലക സ്ഥാനം ഗട്ടൂസോയ്ക്ക് നഷ്ടമാവുമെന്നാണ് ഇറ്റലിയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടോപ്പ് ഫോറില്‍ എത്തിയില്ലെങ്കില്‍ മിലാന്റെ പരിശീലക സ്ഥാനം ഗട്ടൂസോയ്ക്ക് നഷ്ടമാകും. യൂറോപ്പ ലീഗില്‍ നിന്നും ഗ്രൂപ്പ് സ്റ്റേജില്‍ തോറ്റ് പുറത്ത് പോകേണ്ടി വന്നു മിലാന്.

എന്നാല്‍ കോപ്പ ഇറ്റാലിയയില്‍ ലാസിയോക്ക് എതിരെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ മിലാന് സാധിച്ചു. അതെ സമയം സീരി എ യില്‍ നാലാം സ്ഥാനത്തേക്ക് കടുത്ത പോരാട്ടമാണ്. റോമാ, അറ്റലാന്റ,ലാസിയോ എന്നി ടീമുകളാണ് മിലാന്റെ പിന്നാലെ ഉള്ളത്.

Top