aby will be the next airline partner of airasia after kabal

ലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചരണ തന്ത്രങ്ങളിലൂടെയാണ് വിനീത് ശ്രീനിവാസന്‍ ചിത്രം എബി സഞ്ചരിക്കുന്നത്. ബോളിവുഡിലും കോളിവുഡിലും മാത്രം കണ്ടുവരുന്ന പ്രചരണരീതി എബി സിനിമയ്ക്കായി നിര്‍മാതാവ് കൊണ്ടുവന്നിരിക്കുകയാണ്. രജനീകാന്തിന്റെ കബാലി സിനിമയ്ക്ക് ശേഷം എയര്‍ഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ ചിത്രമാണ് എബി.

പ്രമേയത്തിന്റെ വ്യത്യസ്തയാണ് ഇങ്ങനെയൊരു നീക്കത്തിന് എയര്‍ഏഷ്യയെ പ്രേരിപ്പിച്ചത്. പ്രചരണത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ‘എബി ഓഫര്‍’ എയര്‍ ഏഷ്യ ഒരുക്കും. ഫ്‌ലൈ ലൈക് എബി ക്യാംപയിന് തുടക്കമിട്ടാകും പ്രചരണപരിപാടികള്‍ തുടങ്ങുക. എബി സിനിമ കാണുന്നവര്‍ക്ക് സൗജന്യ വിദേശയാത്ര ഉള്‍പ്പടെയുള്ള നിരവധി സമ്മാനങ്ങള്‍ നല്‍കുവാനും പദ്ധതിയിടുന്നുണ്ട.

aby

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ത്രിഡി പരസ്യബോര്‍ഡ് എറണാകുളത്ത് വൈറ്റിലയില്‍ സ്ഥാപിച്ചിരുന്നു. ഇത്തരമൊരു പരസ്യരീതിയും മലയാളത്തില്‍ ആദ്യമാണ്.

സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍, ബിജിപാല്‍, ജെസണ്‍ ജെ നായര്‍ എന്നിവരാണ് സംഗീതം. ചിത്രസംയോജനം ഇ എസ് സൂരജ്. സുവിന്‍ കെ വര്‍ക്കിയാണ് എബിയുടെ നിര്‍മാണം.

Top