ബംഗാളില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ എബിവിപി ഗുണ്ടകള്‍ ആക്രമിച്ചു !

കൊല്‍ക്കത്ത: വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടു. ശാന്തിനികേതന്‍ വിശ്വ ഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയാണ് എബിവിപി പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണം നടത്തിയ എബിവിപി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് ഗേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി.

ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം, രണ്ട് എബിവിപി പ്രവര്‍ത്തകരെ സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലുകളിലടക്കം കയറിയാണ് പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ എബിവിപിക്കാര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Top