എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരം: എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ സംഘടന നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷ ഭരിതമായത്.

പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് കന്േറാണ്‍മെന്റ് ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ രൂക്ഷമായ കല്ലേറ് നടത്തി.

സമരക്കാരെ പിരിച്ചുവിടാന്‍ ആദ്യം ജലപീരങ്കി പ്രയോഗിച്ച പൊലീസ് പിന്നീട് രണ്ടു റൗണ്ട് കണ്ണീര്‍വാതകവും പ്രയോഗിച്ചു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ക്ക് അടിയേറ്റതോടെ സ്ഥലത്തേക്ക് ബിജെപി ജില്ലാ നേതാക്കളും എത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ പൊലീസും സംയമനം പാലിച്ചു.

Top