ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സവര്‍ക്കറുടെ പ്രതിമ : എ.ബി.വി.പിക്കെതിരെ പ്രതിഷേധം

ന്യുഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാംപസില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എ.ബി.വി.പി. നോര്‍ത്ത് ക്യാംപസിന്റെ ഗേറ്റിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സവര്‍ക്കര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങിന്റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ക്യാംപസ് അധികൃതരുടെ അനുമതി ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

സംഭവത്തിനെതിരെ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ പ്രതിമ മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ്‌ എന്‍.എസ്.യു.ഐ നിലപാട്.

പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളജ് അധികൃതരെ കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ അധികൃതരുടെ അനുമതിക്കായി ശ്രമിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് കോളജ് എ.ബി.വി.പി പ്രവര്‍ത്തകരുടെ വാദം.

Top