വിവാദത്തില്‍ കുരുങ്ങി ത്രിപുര സര്‍വകലാശാല വി.സി; എബിവിപിയുടെ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പള്‍ എബിവിപിയുടെ കൊടിമരം എടുത്തുമാറ്റിയത് ഏറെ വിവാദമായ സംഭവമായിരുന്നു. ഇതിനിടയിലാണ് ത്രിപുര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എബിവിപിയുടെ പതാക ഉയര്‍ത്തി വിവാദത്തില്‍ ശൃഷ്ടിച്ചിരിക്കുന്നത്.

ജൂലായ് 10-ന് ക്യാമ്പസില്‍ നടന്ന ഒരു പരിപാടിയിലാണ് വൈ.ചാന്‍സലര്‍ വിജയകുമാര്‍ ലക്ഷ്മികാന്ത് എബിവിപിയുടെ പതാക ഉയര്‍ത്തിയത്. എബിവിപി സാമൂഹിക-സാംസ്‌കാരിക സംഘടനയാണെന്നും സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് വിജയകുമാര്‍ വിശദീകരിച്ചത്.

പരിപാടിക്ക് ക്ഷണിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടെ പോയത്. എബിവിപി ഒരു ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘടനയോ അല്ല. അതൊരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. അവരുടെ പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ല’. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രിന്‍സിപ്പള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പരിപാടിയില്‍ എബിവിപിയുടെ പതാക ഉയര്‍ത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. ഇന്ത്യയിലുള്ള നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ട്. വി.സി.എന്ന നിലയില്‍ ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Top